home
Shri Datta Swami

Posted on: 15 Aug 2023

               

Malayalam »   English »  

പാപങ്ങളുടെ ഫലം നീട്ടിവെക്കുന്നതിലെ പോരായ്മ

[Translated by devotees of Swami]

[ശ്രീ അനിൽ ചോദിച്ചു: ഫലത്തിന്റെ തീവ്രത ദൈവം കുറച്ചു. ഭാവിയിൽ 10000/- രൂപ പലിശ സഹിതം അടയ്ക്കുന്നതിന് (പേയ്മെന്റ്)  പകരം പിഴ 100 രൂപയിൽ നിന്ന് 1 രൂപയായി കുറയ്ക്കുന്നതാണ് നല്ലത്. ദയവായി വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- ഭക്തന്റെ 99% കഷ്ടപ്പാടും ദൈവം അനുഭവിക്കുന്നു, ദൈവിക ഭരണഘടന പ്രകാരം 1% നാമമാത്രമായി ഭക്തൻ അനുഭവിക്കണം. ദത്ത ഭഗവാൻ പിഴയുടെ 99%  ആയ 99/- രൂപ നൽകാം അല്ലെങ്കിൽ 990/- രൂപ. പക്ഷേ, ഭക്തന് അവന്റെ 1% പിഴയായ 10 രൂപയുടെ സ്ഥാനത്ത് എളുപ്പത്തിൽ 1/- രൂപ നൽകാം. ശിക്ഷ ഭാവിയിലേക്ക് മാറ്റിവെച്ചാൽ പിഴ 1000 രൂപ വരും അത് ദൈവത്തിന് അധിക വേദന നൽകില്ല, എന്നാൽ, ഭക്തന്, അധിക വേദന നൽകുന്നു. ഭക്തന്റെ സുരക്ഷിതത്വത്തിന്റെ വീക്ഷണത്തിൽ, പാപങ്ങൾക്കുള്ള ശിക്ഷയുടെ പ്രതിഫലം നേരത്തെ തന്നെ വീട്ടാൻ (പേയ്മെന്റ്)  ദത്തദേവൻ ഇഷ്ടപ്പെടുന്നു. ഈ കാര്യം വിഡ്ഢിയായ ഭക്തൻ മനസ്സിലാക്കുന്നില്ല, ദത്തദേവനെ ആരാധിക്കാൻ തുടങ്ങിയ ഉടൻ തന്നെ താൻ ശിക്ഷിക്കപ്പെടുമെന്ന് ഭക്തൻ കരുതുന്നു. മറ്റൊരു ദൗർഭാഗ്യകരമായ ഭാഗം, അത്തരമൊരു നേരത്തെയുള്ള ശിക്ഷയിൽ ദത്തദേവൻ 99/- രൂപ അടയ്ക്കുന്നത് (പേയ്മെന്റ്) കാണാൻ ഭക്തന് കഴിയുന്നില്ല എന്നതാണ്. അവൻ/അവൾ ചെയ്യുന്ന പേയ്മെന്റ് മാത്രമേ അവൻ/അവൾ കാണുന്നത്! ശിക്ഷ ഭാവിയിലേയ്‌ക്ക് മാറ്റിവെച്ചാൽ (യഥാർത്ഥത്തിൽ, ശിക്ഷ ദൈവം റദ്ദാക്കിയതാണെന്ന് ഭക്തൻ തെറ്റിദ്ധരിക്കുന്നു;  എന്നാൽ ഇത് ഒരിക്കലും സംഭവിക്കില്ല ഇത് ദൈവിക ഭരണഘടനയ്ക്ക് വിരുദ്ധമാണ്) അവന്‌ /അവൾക്ക് ഭാവിയിൽ കൂട്ട് പലിശയോടുകൂടി ശിക്ഷ അനുഭവിക്കേണ്ടതായി വരും, ഇക്കാര്യം അവന്‌ /അവൾക്ക് അറിയില്ല.

 
 whatsnewContactSearch